കെ.എസ്.കെ.ടി.യു. നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം നടത്തി
മേഖല സെക്രട്ടറി കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു

വാളൂർ: കെ.എസ്.കെ.ടി.യു. നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. നിധിഷ്, ടി.കെ. മോഹനൻ, ഷിനി ടി.വി. തുടങ്ങിയവർ സംസാരിച്ചു.
കോമള വല്ലി പി. രക്തസാക്ഷി പ്രമേയവും നസീമ കുഞ്ഞോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ എടക്കണ്ടി ചിരുതൈയ് അമ്മ പതാക ഉയർത്തി.
ഭാരവാഹികളായി സെക്രട്ടറി ഇ.കെ. രവീന്ദ്രൻ (പ്രസിഡൻ്റ്), സുമ ടി (ജോ: സെക്രട്ടറിമാർ), ഭാസ്ക്കരൻ എം.ടി., നസീമ കെ. (വൈസ് പ്രസിഡൻ്റുമാർ), കോമളവല്ലി, ശോഭ വി.പി. എന്നിവരെ തെരഞ്ഞെടുത്തു.