ഉള്ളിയേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി നടത്തിയത്

ഉള്ളിയേരി: ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ സുരേഷിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.അജിത ഉദ്ഘാടനം നിർവഹിച്ചു.
എടാടത്ത് രാഘവൻ,ഗണേഷ് ബാബു ,ഷാജു ചെറുക്കാവിൽ, അബു ഹാജി പാറക്കൽ, നാരായണൻ കിടാവ്, സി.പ്രഭാകരൻ, ദിവാകരൻ ഉള്ളിയേരി , രാജേന്ദ്രൻ കുളങ്ങര, കിഷോർ, റഹീം എടത്തിൽ, സതീഷ് കന്നൂര്, സുമ സുരേഷ്, പ്രദീപ് മാസ്റ്റർ, ശ്രീധരൻ പാലയാട്ട് ,ബിജു വേട്ടവച്ചേരി, സബിജിത്ത് കണയങ്കോട്, ഫൈസൽ നാറാത്ത്, മധുസൂദനൻ സന്തോഷ്, സുജാത നമ്പൂതിരി, അഷ്റഫ് നാറാത്ത്, എന്നിവർ സംസാരിച്ചു.