മണിപ്പൂർ പ്രശ്നം മഹിളാ ജനതാദൾ പ്രതിഷേധ പ്രകടം നടത്തി
സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം നടത്തി

കോഴിക്കോട്: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്ത്യൻ സ്ത്രീത്വത്തിന് തന്നെ അപമാനകരമാണെന്നും അധികാരികൾ കണ്ണ് തുറക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ച് മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃതത്വത്തിൽ കോഴിക്കോട് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം നടത്തി. പി. മോനിഷ അധ്യക്ഷത വഹിച്ചു. സുജ ബാലുശ്ശേരി. ഷീജ തൃക്കരിപ്പൂർ, എം.പി. അജിത, കിഷൻ ചദ്, ജീജാദാസ്, നിഷ പി.പി., നിഷ കുമാരി, സതി, ലിജി, സിനി, ജയൻ വെസ്റ്റ്ഹിൽ, അനീസ് എന്നിവർ സംസാരിച്ചു. നിഷിത, ജിഷ, സുധ എന്നിവർ നേതൃത്വം വഹിച്ചു.