മണിപ്പൂർ വംശഹത്യയ്ക്കും വനിതാ വിരുദ്ധ നിലപാടിനുമെതിരെ പ്രതിഷേധ കൂട്ടായ്മ
തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി

തിക്കോടി:മണിപ്പൂരിലെ വംശ ഹത്യക്കും,സ്ത്രീകൾക്കെതിരെയുള്ള ക്രൂരതയ്ക്കുമെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത മോഡി സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായി തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി. സംഗമം ജില്ലാ വനിതാ ലീഗ് ഭാരവാഹി ബീ.വി. സെറീന ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി . സുഹറ അധ്യക്ഷത വഹിച്ചു.
കണ്ണ് മൂടിക്കെട്ടിയാണ് മണിപ്പൂർ ജനതയ്ക്ക് വനിതാ ലീഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതും, കൊലപാതകത്തിന് ഇരയാക്കുന്നതും അങ്ങേയറ്റം ക്രൂരമായ നടപടികൾ ആണെന്നും, അതിനൊരു പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ശക്തമായ ഭാഷയിൽ തന്നെ പ്രതിഷേധ സംഗമത്തിൽ ശബ്ദമുയർന്നു. പ്രതിഷേധ സംഗമത്തിൽ ലീഗ് നിരീക്ഷകൻ എൻ .കെ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് മെമ്പർ യു.കെ സൗജത്ത്, ഭാരവാഹികളായ റാബിയ പള്ളിക്കര, മാജിത പുറക്കാട്, സഫിയ തലോടി,യം .ഹൈറുന്നിസ എന്നിവർ സംസാരിച്ചു.