ബാലസംഘം മുതുകാട് മേഖലാ സമ്മേളനം നടത്തി
പേരാമ്പ്ര ഏരിയ പ്രസിഡൻ്റ് എ.എസ്. അനാമിക ഉദ്‌ഘാടനം ചെയ്തു
മുതുകാട്: ബാലസംഘം മുതുകാട് മേഖലാ സമ്മേളനം ബാലസംഘം പേരാമ്പ്ര ഏരിയ പ്രസിഡൻ്റ് എ.എസ്. അനാമിക ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ അനു ദേവ് കായണ്ണ, സുജീവ് കെ.വി., കെ. സുനിൽ, പി.സി. സുരാജൻ, ബിജു കെ.കെ., കെ.ടി. സതീഷ്, ജയേഷ് തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. അനീഷ് സ്വാഗതവും, ശിവപ്രിയ നന്ദിയും പറഞ്ഞു.
മേഖല കമ്മിറ്റി ഭാരവാഹികളായി അഭിൻ രാജ് പി.പി. (പ്രസിഡൻ്റ്), വൈഗ ലഷ്മി (സെക്രട്ടറി), ഇ.കെ. അനീഷ് (കോർഡിനേറ്റർ), കെ.കെ. രാജൻ (കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

