headerlogo
politics

വയോജനങ്ങൾക്കുള്ള റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ

പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു

 വയോജനങ്ങൾക്കുള്ള റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ
avatar image

NDR News

31 Jul 2023 05:32 PM

കോഴിക്കോട്: വർഷങ്ങളായി വയോജനങ്ങൾ അനുഭവിച്ചുവരുന്ന റെയിൽവേ ആനുകൂല്യങ്ങൾ നിർത്തലാക്കിയതിന് എതിരെ സംസ്ഥാന വ്യാപകമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങളും ധാർണയും നടന്നു. കോവിഡിന്റെ മറവിലാണ് ആനുകൂല്യം നിർത്തലാക്കിയത്. എന്നാൽ, കോവിഡ് വിട്ട് മാറിയിട്ടും ഈ ആനുകൂല്യം ഇന്നേവരെ പുനസ്ഥാപിച്ചിട്ടില്ല. നിവേദനങ്ങൾ പല പ്രാവശ്യം കൊടുത്തിട്ടും പ്രതിഷേധ പ്രകടനങ്ങൾ നിരവധി തവണ നടത്തിയിട്ടും ഇതിനൊരു പരിഹാരം ഇന്നേവരെ ഉണ്ടായിട്ടുമില്ല. അതുകൊണ്ട് കൂടുതൽ ശക്തമായി പ്രക്ഷോപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് സീനിയർ സിറ്റിസൺ ഫോറം കേരളാ ഘടകം.

       ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു.

       സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാലൻകുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബൂബക്കർ, ജില്ലാ ജോ. സെക്രട്ടറി ഗോവിന്ദൻകുട്ടി, സംസ്ഥാന കമ്മിറ്റി മെമ്പർ സി. രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ്, ഇ.സി. ബാലൻ, ടി.എം. അഹമ്മദ് കുറ്റ്യാടി, ജോ. സെക്രട്ടറി കെ.പി. വിജയ എന്നിവർ സംസാരിച്ചു. സർക്കാർ ഇക്കാര്യത്തിൽ ഇനിയും അലസത കാണിക്കുകയാണെങ്കിൽ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നത് വേണ്ടി കൂടുതൽ ശക്തമായ മുന്നൊരുക്കങ്ങളുമായി സംഘടന മുന്നോട്ടു പോകുമെന്ന് സംഘാടക സമിതി അറിയിച്ചു.

NDR News
31 Jul 2023 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents