സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻ അതുൽ രാജിന് ലോക് താന്ത്രിക് യുവ ജനതയുടെ അനുമോദനം
ലോക്‌താന്ത്രിക് യുവജനത ജില്ലാ പ്രസിഡൻ്റ് കിരൺ ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു
ഊരള്ളൂർ: മയക്കുമരുന്ന്, മദ്യമാഫിയകൾ വിദ്യാർത്ഥി സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ചതിക്കുഴികൾ തീർത്തിരിക്കുകയാണ്. ഇതിനെ തിരിച്ചറിഞ്ഞുള്ള പ്രവർത്തനം യുവജന സംഘടനകൾ നേതൃത്വം നൽകണമെന്ന് ലോക്‌താന്ത്രിക് യുവജനത ജില്ലാ പ്രസിഡൻ്റ് കിരൺ ജിത്ത് അഭിപ്രായപ്പെട്ടു. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ഊരള്ളൂരിൽ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.അദ്ദേഹം.
കെ.കെ. ശിബിഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻ അതുൽ രാജ് ഉൾപ്പെടെ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. എം. പ്രകാശൻ, അഷറഫ് വള്ളോട്ട്, നിഷിദ, പി. മുഹമ്മദ് അലി, കെ.എം. മുരളിധരൻ, സി. വിനോദൻ, എം. സുനിൽ, എം. ഷാജിത്ത്, സി.എം. വിഷ്ണു എന്നിവർ സംസാരിച്ചു.

