രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ; നടുവണ്ണൂരിൽ യു.ഡി.എഫ്. ആഹ്ലാദപ്രകടനം
വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് പ്രകടനം

നടുവണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യു.ഡി.എഫ്. നേതൃത്വത്തിൽ നടുവണ്ണൂരിൽ പ്രകടനം നടത്തി.
കെ. രാജീവൻ, അഷ്‌റഫ് മങ്ങര, എം.കെ. ജലീൽ, എ.പി. ഷാജി, അഷ്‌റഫ് പുതിയപ്പുറം, എ. കുഞ്ഞായൻകുട്ടി, ഷബീർ നെടുങ്ങണ്ടി, ബാലൻ കെ., മനോജ് അഴകത്തു, ഒ.എം. കൃഷ്ണകുമാർ, സിറാജ് നടുവണ്ണൂർ, സജീവൻ മക്കാട്ട്, സദാനന്ദൻ പാറക്കൽ, കെ.പി. സത്യൻ, മനോജ് അലേച്ചി എന്നിവർ നേതൃത്വം നൽകി.