സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണം; കെ.എസ്.ടി.സി.
കോഴിക്കോട് ഡി.ഡി.ഇ. ഓഫീസ് ധർണ്ണ എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും, ക്ഷാമബത്ത കുടിശിക അനുവദിക്കുക, നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും അംഗീകാരം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.സി. ജില്ലാ പ്രസിഡൻ്റ് പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എം. പ്രിസ്, എ.കെ. മുഹമ്മദ് അഷ്റഫ്, ജെ.എൻ പ്രേം ഭാസിൽ, എ.കെ. സീന, പി. കിരൺ കത്ത്, ബി.ടി. സുധീഷ് കുമാർ, എൻ. ഉദയകുമാർ, പി.സി. നിഷാകുമാരി, പി. കിരൺജിത്ത്, കെ.രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.
വി.പി.രാജേഷ്, ഷാജി കാക്കൂർ, പി.സി. അബ്ദുൾ റഹീം, സർ ജാസ് ഷൈജൻ, സാജിദ് തറിൽ, ജലീൽ, മുഹമ്മദ് കോയ, ഷൈല, നിഷാദ് പൊനക്കണ്ടി എന്നിവർ നേതൃത്വം നൽകി.

