ബാലസംഘം പേരാമ്പ്ര ഏരിയ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
ബാലസംഘം പേരാമ്പ്ര ഏരിയാ വൈസ് പ്രസിഡൻ്റ് മർഫിദ എസ്. രാജീവ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണം ബാലസംഘം പേരാമ്പ്ര ഏരിയ തല ഉദ്ഘാടനം ചക്കിട്ടപാറ മേഖലയിൽ വെച്ച് യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ച് കൊണ്ട് ബാലസംഘം പേരാമ്പ്ര ഏരിയാ വൈസ് പ്രസിഡൻ്റ് മർഫിദ എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.
പൂജാ ലക്ഷ്മി സ്വാഗതം പറഞ്ഞു. കാർത്തിക് വി.വി. അധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധിഷ്, ടി.കെ. സബിൻ, വീനിതാ മനോജ്, നന്ദകിഷോർ എന്നിവർ സംസാരിച്ചു.