പേരാമ്പ്രയിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം തുറന്നു കൊടുക്കണം:വനിതാലീഗ്
വിശ്രമ കേന്ദ്രം പണിപൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കുന്നില്ല
പേരാമ്പ്ര:സ്ത്രീകൾക്ക് വിശ്രമിക്കാനും, കുട്ടികൾക്ക് മുലയൂട്ടാനുമായി ലക്ഷങ്ങൾ മുടക്കി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പണിത സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം, ടേക്ക് എ ബ്രേക്ക്, തുറന്ന് കൊടുക്കാൻ ഗ്രാമ പഞ്ചായത്ത് അധി കൃതർ തയ്യാറാകണമെന്ന് പേരാമ്പ്ര പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തക ക്യാമ്പ്ആവശ്യപ്പെട്ടു.മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീന ഗഫൂർ അധ്യക്ഷത വഹിച്ചു.
സ്ത്രീകൾക്ക് യാത്രകളിൽ ഫ്രഷ് ആവാനും വിശ്രമിക്കാനും,കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യവും ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കാറുണ്ട്. പേരാമ്പ്ര പഞ്ചായത്തിന് സമീപമുള്ള പഞ്ചായത്തുകളിൽ ഇത്തരം കേന്ദ്രങ്ങൾ വൃത്തിയോടെ പരിപാലിച്ച് പോകുന്നുണ്ട്. എന്നാൽ പേരാമ്പ്ര പഞ്ചായത്തിലെ ഈ കേന്ദ്രം ഒരു വർഷത്തോളമായി പണി പൂർത്തികരിച്ച് തുറന്നു കൊടുക്കാതെ കിടക്കുകയാണ്.
ജില്ലാ ലീഗ് വൈ: പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. മറിയംടീച്ചർ, യുത്ത് ലീഗ്ജില്ലാകമ്മിറ്റി അംഗം ഫാസിൽനടേരി, ക്ലാസെടുത്തു. സൗഫി താഴെകണ്ടി, എം.കെ.സി. കുട്ട്യാലി, ഷർമ്മിന കോമത്ത്, വഹിദ പാറേമ്മൽ, സലീനഷമീർ,ഇ. ഷാഹി, കെ. പി റസാക്ക്,സി.പി. ഹമീദ്, എ.വിസക്കീന, സൽമനന്മക്കണ്ടി,എം ബുഷ്‌റ,ടി. കെ ജാസ്മിൻ, ഹഫ്സ കോമത്ത് ,പി. പി റസ്മിന, വി. കെ റാഷിദ,എം.അസ്മ, കെ. ജമീല, കക്കാട്ട് റാഫി,ഡീലക്സ് മജീദ്, പി. കെ സലീന ,കെ.പി ഫൗസിയ,പ്രസംഗിച്ചു.

