വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കൂട്ടാലിടയിൽ വനിതാലീഗ് കഞ്ഞി വെച്ച് സമരം
കോട്ടൂർ പഞ്ചായത്ത് വനിതാ ലീഗാണ് സമരം നടത്തിയത്

നടുവണ്ണൂർ : അവശ്യ സാധനങ്ങളുടെ വിലക്കയത്തിലും സപ്ലൈകോയിൽ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതിലും പ്രതിഷേധിച്ചു കോട്ടൂർ പഞ്ചായത്ത് വനിതാ ലീഗ് കഞ്ഞി വെച്ച് പ്രതിഷേധ സമരം നടത്തി
പ്രതിഷേധ സമരത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ മജീദ് പാലോളി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സഫൈദ് മാഷ്, ബഷീർ രാരോത്ത്, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സെജ്‌ന ചിറയിൽ, ജനറൽ സെക്രട്ടറി ഷാഹിദ കേളോത്ത്, ട്രഷറർ റംല പൂനത്ത്, ഷംന മെമ്പർ, റൂമിഷ വാകയാട്, സൽമ പാലോളി, ഷഹർബാന പാലോളി, സീനത്ത് കുന്നരംവെള്ളി മുഫീദ പാലോളി തുടങ്ങിയവർ നേതൃത്വംനൽകി .