ഏക്കാട്ടൂർ ശാഖ മുസ്‌ലിം ലീഗ് സ്മരണീയം 2023 സംഘടിപ്പിച്ചു
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു
ഏക്കാട്ടൂർ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖിതങ്ങൾ അനുസ്മരണം സ്മരണീയം 2023 ഏക്കാട്ടൂർ ഐരാണി നിലയത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സി.വി. റഊഫ് ഹാജി അധ്യക്ഷനായി. തൻസീർ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.
ബഷീർ വടക്കയിൽ, അമ്മത് പൊയിലങ്ങൽ, കെ.എം. സകരിയ്യ, അഷ്റഫ് എൻ.കെ. അമ്മത് കുട്ടി എം.കെ., ബഷീർ ഇ.കെ., കാസിം മാവട്ട്, സീനത്ത് വടക്കയിൽ, മർമ്മ റഫീഖ്, സുഹ്റ രയരോത്ത്, നൗഷാദ് വി.കെ., അൻസി കെ.സി. എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുസ്സലാം സ്വാഗതവും റാഷിദ് കേളോത്ത് നന്ദിയും പറഞ്ഞു.

