ഊരള്ളൂരിലെ ദുരുഹ മരണം സമഗ്രാന്വേണം വേണം; ജെ.എൻ. പ്രേം ഭാസിൻ
മുലക്കൽ മൊയതി അനുസ്മരണ സമ്മേളനം ജെ.എൻ. പ്രേം ഭാസിൻ ഉദ്ഘാടനം ചെയ്തു
ഊരള്ളൂർ: ഊരള്ളൂരിലെ ദുരൂഹ മരണം പ്രദേശവാസികളിൽ നാൾക്കു നാൾ ദുരുഹത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എൽ.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ ആവശ്യപ്പെട്ടു. പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ പേരാമ്പ്ര മണ്ഡലം സെക്രട്ടറിയും അരിക്കുളം പഞ്ചായത്ത് മെമ്പറുമായിരുന്ന മുലക്കൽ മൊയതിയുടെ 3-ാം ചരമദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ. ഇമ്പിച്ച്യാമ്മത് മുഖ്യപ്രഭാഷണം നടത്തി. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, സി. വിനോദൻ, എം. സുനിൽ, കെ.കെ. ശീബിഷ്, സി. പ്രീതി, കെ.എം. സാവിത എന്നിവർ സംസാരിച്ചു.

