അവശ്യസാധന വിലവർദ്ധനവ്: പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ
ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉത്ഘാടനം ചെയ്തു

പേരാമ്പ്ര:അവശ്യസാധങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉത്ഘാടനം ചെയ്തു. അനിയന്ത്രിതമായ വിലക്കയറ്റം മൂലം കേരള ജനത പൊറുതി മുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ ഭരണം നടത്തുന്ന പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങേണ്ടതുണ്ട്.ഇ.ഷാഹി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.സി. മുഹമ്മദ് സിറാജ് മുഖ്യപ്രഭാഷണം നടത്തി. എം.കെ.സികുട്ട്യാലി, പുതുക്കുടി അബ്ദുറഹിമാൻ, ടി.പിമുഹമ്മദ്, കെ.പി റസാക്ക്, ആ.ർകെ മുഹമ്മദ്, സി,പിഹമീദ് വാളാഞ്ഞി ഇബ്രാഹീം, സി.മൊയ്തു, റഷീദ്പാണ്ടിക്കോട്, കെ. സി മുഹമ്മദ്, സി.കെ ഹാഫിസ്, ആർ, എം നിഷാദ്, പി, കെ റഹീം, എൻ.കെ.സൽമ, ടി.കെറസ്മിന പ്രസംഗിച്ചു.