headerlogo
politics

കൊടി സുനിക്ക് വിഐപി പരിഗണന നല്‍കി കയ്യാമം പോലും വെക്കാതെ യാത്രയെന്ന് കെ.കെ. രമ

ജയിലിലേക്ക് കയ്യാമം വയ്ക്കാതെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കെ കെ രമ പുറത്തുവിട്ടു

 കൊടി സുനിക്ക് വിഐപി പരിഗണന നല്‍കി കയ്യാമം പോലും വെക്കാതെ യാത്രയെന്ന് കെ.കെ. രമ
avatar image

NDR News

22 Aug 2023 07:27 PM

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് വിവിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് കെ കെ രമ എംഎല്‍എ. കൊടി സുനിയെ വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് കയ്യാമം വയ്ക്കാതെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ കെ കെ രമ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഒരു കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നതെന്ന് പോസ്റ്റില്‍ കെ കെ രമ പറയുന്നു. കേസില്‍ പരോളിലിറങ്ങിയ എം സി അനൂപും കൊടി സുനിയ്‌ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിയ്ക്കപ്പെട്ടവരാണ് കൊടി സുനിയും എം സി അനൂപും.

കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

        ടി പി വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വിഐപി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പൊലീസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പര്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

        ഇയാള്‍ പരോളില്‍ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ് ഐ ആര്‍?പരോളില്‍ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസില്‍ എഫ് ഐ ആര്‍ ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്? കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയക്കാന്‍ പോലും മുതിര്‍ന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

 

NDR News
22 Aug 2023 07:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents