പേരാമ്പ്രയിലെ കോൺഗ്രസ് നേതാവ് പി.കെ.ഗോവിന്ദനെ അനുസ്മരിച്ചു
അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര:പേരാമ്പ്രയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന കോൺഗ്രസ്സ് നേതാവ് പി.കെ ഗോവിന്ദൻ്റെ 28-ാം ചരമവാർഷിക ദിനം പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധുകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മർ തണ്ടോറ, കെ.സി രവീന്ദ്രൻ, വി.പി സുരേഷ്, ബഷീർ പരിയാരം, വി.വി ദിനേശൻ, പി.എം പ്രകാശൻ, ആർ.പി രവീന്ദ്രൻ, ഇ.ടി ഹമീദ്, സജീവൻ കുഞ്ഞോത്ത്, വി.കെ രമേശൻ, എൻ.ഹരിദാസൻ,സത്യൻ നരി ച്ചാടക്കൽ,രമേഷ് മംത്തിൽ, മായൻ കുട്ടി, അഖിൽ ഹരികൃഷ്ണൻ ,ഷം വീർ എടവരാട്, റഷീദ് പുറ്റംപൊയിൽ, സായൂജ് അമ്പലക്കണ്ടി, വി.പി പ്രസാദ് കുമാർ , എ.കെ സജീന്ദ്രൻ, സംസാരിച്ചു