headerlogo
politics

സിപിഐ എമ്മിന്റെ വിഷരഹിത പച്ചക്കറി വിപണിയില്‍

ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിപണന സ്റ്റാളുകൾ

 സിപിഐ എമ്മിന്റെ വിഷരഹിത പച്ചക്കറി വിപണിയില്‍
avatar image

NDR News

26 Aug 2023 08:48 AM

കുന്നമംഗലം: സിപിഐ എം സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് ജില്ലയിൽ ഒരുക്കുന്ന വിഷരഹിത പച്ചക്കറി വിപണനത്തിന്റെ ജില്ലാ ഉദ്ഘാടനം ചെയ്തു. പെരുവയലിൽ ജില്ലാ സിപിഎം ജില്ല സെക്രട്ടറി പി മോഹനനാണ് ഉദ്ഘാടനം നിർവഹിച്ചത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിപണന സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി കർഷകരിൽനിന്ന് ശേഖരിക്കുന്ന കാർഷിക വിളകൾക്ക് വിപണിയിൽ ന്യായവില ഉറപ്പാക്കലും നല്ലയിനം പച്ചക്കറി ലഭ്യമാക്കലുമാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ സംയോജിത കൃഷി ജില്ലാ കൺവീനർ കെ കെ ദിനേശൻ അധ്യക്ഷനായി. പി ടി എ റഹിം എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ്, ഏരിയാ സെക്രട്ടറി പി ഷൈപു എന്നിവർ സംസാരിച്ചു. കെ കൃഷ്ണൻകുട്ടി സ്വാഗതവും കെ എം ഗണേശൻ നന്ദിയും പറഞ്ഞു.

 

NDR News
26 Aug 2023 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents