headerlogo
politics

സോൾ മുയിപ്പോത്ത്: 'സോർ ഫാമിലി ഇവൻ്റ്' ശ്രദ്ധേയമായി

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു

 സോൾ മുയിപ്പോത്ത്: 'സോർ ഫാമിലി ഇവൻ്റ്' ശ്രദ്ധേയമായി
avatar image

NDR News

05 Sep 2023 07:30 PM

മേപ്പയൂർ: മുയിപ്പോത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സോൾ സാംസ്കാരിക വേദി സംഘടിപ്പിച്ച 'സോർ ഫാമിലി ഇവൻ്റ്' വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും വിവിധ പരീക്ഷകളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് നിർവ്വഹിച്ചു.

      സോൾ ചെയർമാൻ അബ്ദുൽകരീം കോച്ചേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.ആർ. രാഘവൻ, അംഗങ്ങളായ ആർ.പി. ഷോബിഷ്, ഇ.കെ. സുബൈദ, പി. മുംതസ് എന്നിവർ സംസാരിച്ചു.

      ഡോ: ജ്യോതിസ് പോൾ, ഡോ: സുലൈമാൻ മേല്പത്തൂർ, ഗായകർ സമീർ ബിൻസി, ഇമാം അസീസി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ വി.കെ. അബ്ദുറഹിമാൻ സ്വാഗതവും ഇല്യാസ് ഇല്ലത്ത് നന്ദിയും പറഞ്ഞു.

NDR News
05 Sep 2023 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents