headerlogo
politics

മുസ്‌ലിം ലീഗിന്റെ ആബുലൻസ് അടിച്ച് തകർത്ത നടപടി പ്രതിഷേധാർഹം; രാജീവ് ഗാന്ധി ഫൗണ്ടേഷൻ

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു

 മുസ്‌ലിം ലീഗിന്റെ ആബുലൻസ് അടിച്ച് തകർത്ത നടപടി പ്രതിഷേധാർഹം; രാജീവ് ഗാന്ധി ഫൗണ്ടേഷൻ
avatar image

NDR News

13 Sep 2023 12:04 PM

അരിക്കുളം: അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഹരിതസ്പർഷം ആബുലൻസ് അടിച്ച് തകർത്ത സംഭവത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തി ചെയ്യുന്ന സമുഹിക വിരുദ്ധരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

      ജീവകാരുണ്യ പ്രവർത്തന രംഗത്ത് മുസ്‌ലിം ലീഗ് നടത്തുന്ന പ്രവർത്തനം ഏത് കാലത്തും വിലമതിക്കാനാവാത്തതാണ്. നാടിന്റെ സൈര്യ ജീവിതം തകർക്കുന്ന ശക്തികൾക്കെതിരെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ഒറ്റകെട്ടായി രംഗത്ത് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.

      ടി. രാരു കുട്ടി അധ്യക്ഷത വഹിച്ചു. എസ്. മുരളിധരൻ, ശ്രീധരൻ കപ്പത്തൂർ, യൂസഫ് കുറ്റിക്കണ്ടി, ശ്രീധരൻ കണ്ണമ്പത്ത്, കെ.കെ. ബാലൻ, കെ. ശ്രീകുമാർ, റിയാസ് ഊട്ടേരി, അനിൽകുമാർ അരിക്കുളം, ഇ.കെ. ശശി, മുഹമ്മദ് എടച്ചേരി എന്നിവർ സംസാരിച്ചു.

NDR News
13 Sep 2023 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents