ഒ.എം.ജി. അനുസ്മരണം സംഘടിപ്പിച്ചു
ചെയ്ത ഡി.സി.സി. ട്രഷറർ ടി. ഗണേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: അവിഭക്ത പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, പൗരപ്രമുഖനുമായിരുന്ന ഒ.എം. ഗോവിന്ദൻ കുട്ടി നായരുടെ ചരമവാർഷികാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. നാടിൻ്റെ സർവ്വതോന്മുഖമായ വികസനത്തിനും, മതമൈത്രിക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഒ.എം.ജിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡി.സി.സി. ട്രഷറർ ടി. ഗണേഷ് ബാബു ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡൻ്റ് എ.പി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. രാജീവൻ, യു.ഡി.എഫ്. ചെയർമാൻ അഷറഫ് മങ്ങര, ഷബീർ നെടുങ്കണ്ടി, എം. സത്യനാഥൻ, കെ. ബാലൻ, പി. നാരായണൻ, ഒ.എം. കൃഷ്ണകുമാർ, മക്കാട്ട് സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് എം കെ. ബാബു , പി. ഗോവിന്ദൻ കുട്ടി, നുസ്റത്ത് ബഷീർ, കെ. സി. കോയ, സി.എം. സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.