headerlogo
politics

യൂത്ത് ലീഗ് യൂത്ത് മാർച്ച് വിജയിപ്പിക്കും; ചെറുവണ്ണൂരിലെ സ്വാഗതസംഘം യോഗം

എം.വി. മുനീർ യോഗം ഉദ്ഘാടനം ചെയ്തു

 യൂത്ത് ലീഗ് യൂത്ത് മാർച്ച് വിജയിപ്പിക്കും; ചെറുവണ്ണൂരിലെ സ്വാഗതസംഘം യോഗം
avatar image

NDR News

12 Oct 2023 05:10 PM

ചെറുവണ്ണൂർ: ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നവംബർ 30 ന് നടത്തുന്ന യൂത്ത് മാർച്ചിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ നിന്നും, 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ചെറുവണ്ണൂരിൽ നടന്ന സ്വാഗതസംഘം യോഗത്തിൽ തീരുമാനമായി. 

      പി.സി. ഉബൈദ് അധ്യക്ഷത വഹിച്ചു. എം.വി. മുനീർ ഉദ്ഘാടനം ചെയ്തു. കരീം കോച്ചേരി, ശിഹാബ് കന്നാട്ടി, റഫീഖ് കെ.കെ., സി.പി. കുഞ്ഞമ്മത്, എൻ.എം. കുഞ്ഞബ്ദുള്ള, വി.കെ. അബ്ദുറഹ്മാൻ, കെ. മൊയ്തു, ജസീം എം.വി. എന്നിവർ സംസാരിച്ചു. 

      വൈറ്റ്ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ കെ.കെ. മുഹമ്മദിനെ യോഗത്തിൽ ആദരിച്ചു. പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം വി.കെ. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കരീം കോച്ചേരി, ജനറൽ കൺവീനർ ഉബൈദ് കുട്ടോത്ത് എന്നിവരെ തിരഞ്ഞെടുത്തു.

NDR News
12 Oct 2023 05:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents