headerlogo
politics

യൂത്ത് മാർച്ച്‌ രജിസ്ട്രേഷൻ തുടങ്ങി

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.ടി. അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു

 യൂത്ത് മാർച്ച്‌ രജിസ്ട്രേഷൻ തുടങ്ങി
avatar image

NDR News

16 Oct 2023 10:46 PM

മേപ്പയൂർ: നവംബർ 30 ന് പേരാമ്പ്രയിൽ പര്യടനം നടത്തുന്ന ജില്ലാ യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പേരാമ്പ്ര നിയോജക മണ്ഡലം തല രജിസ്ട്രേഷൻ ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂരിനെ ചേർത്ത് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.ടി. അഷ്‌റഫ്‌ നിർവ്വഹിച്ചു.

      നവംബർ 30 ന് രാവിലെ 10 മണിക്ക് ചെറിയ കുമ്പളത്ത് തുടങ്ങുന്ന മാർച്ച്‌ വൈകുന്നേരം 6 മണിക്ക് ചാലിക്കരയിൽ സമാപിക്കും. നിയോജക മണ്ഡലത്തിൽ നിന്നും 1500 പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും. 

       സ്വാഗതസംഘം ചെയർമാൻ എം.കെ.സി. കുട്ട്യാലി, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ്‌ സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.യു. സൈനുദ്ദീൻ, കെ.സി. മുഹമ്മദ്‌, സലീം മിലാസ്, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ടി.എ. സലാം, നൗഷാദ് കുന്നുമ്മൽ, അബ്ബാസ് കുന്നത്ത്, പി.കെ. റിയാസ്, കെ.വി. ഷബീജ്, പി.ടി. ഷക്കീർ, ഷെൽവി നടേരി, സി.പി. സലീം, കെ. റാഷിദ്‌, റിത്താജ് ഏരോത്ത്, കെ.ടി. ഫവാസ് എന്നിവർ പങ്കെടുത്തു.

NDR News
16 Oct 2023 10:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents