headerlogo
politics

ചെറുവണ്ണൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫലസ്തീൽ ഐക്യദാർഢ്യറാലി നടത്തി

ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു

 ചെറുവണ്ണൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫലസ്തീൽ ഐക്യദാർഢ്യറാലി നടത്തി
avatar image

NDR News

19 Oct 2023 09:41 AM

ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഫലസ്തീൽ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. മുയിപ്പോത്ത് പള്ളിത്താഴ നടത്തിയ റാലി ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. കരീംകോച്ചേരി അധ്യക്ഷത വഹിച്ചു. 

     സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: ഷിബു മീരാൻ, എം.വി. മുനീർ, ഒ. മമ്മു, സി.പി. കുഞ്ഞമ്മത്, പി.കെ. മൊയ്തീൻ, എൻ.എം. കുഞ്ഞബ്ദുല്ല, കെ.കെ. നൗഫൽ, എം. കാസിം എന്നിവർ പ്രസംഗിച്ചു.

     റാലിക്ക് കെ.ടി.കെ. കുഞ്ഞമ്മത്, അഫ്സൽ അൽസഫ, എ.കെ.യൂസുഫ്, എം.എ. ബക്കർ, കെ. മൊയ്തു, ഇ.കെ. സുബൈദ, മുംതാസ്, താഹിറ എന്നിവർ നേതൃത്വം നൽകി.

NDR News
19 Oct 2023 09:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents