നടുവണ്ണൂരിൽ വനിതാലീഗ് ചുവട് മെഡിക്കൽ ഉപകരണ സമർപ്പിച്ചു
ജില്ലാ മുസ്‌ലിം ലീഗ് ജന: സെക്രട്ടറി ടി.ടി. ഇസ്മയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: നടുവണ്ണൂർ ടൗൺ വനിതാലീഗ് ചുവട് വനിതാസംഗമവും, മെഡിക്കൽ ഉപകരണ സമർപ്പണവും നടത്തി. ജീവകാരുണ്യമേഖലയിൽ വനിതാലീഗ് നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ മുസ്‌ലിം ലീഗ് ജന: സെക്രട്ടറി ടി.ടി. ഇസ്മയിൽ പറഞ്ഞു.
സാജിത പരപ്പിൽ അധ്യക്ഷത വഹിച്ചു. ആമീന മുഖ്യ പ്രഭാഷണം നടത്തി. ഫാത്തിമ ഷാനവാസ് സ്വാഗതവും, റുഖിയ്യ ഹബീബ് നന്ദിയും പറഞ്ഞു.
നാസർ എസ്റ്റേറ്റ് മുക്ക്, സി.പി.എ. അസീസ്, ഇ.പി. കദീജ, നസീറ ഹബീബ്, അഷറഫ് പുതിയപ്പുറം, എം.കെ. ജലീൽ, ബുഷ്റ ടി.കെ., റംല കുന്നുമ്മൽ, ലത്തീഫ് പി., സിറാജ് നടുവണ്ണൂർ, പി.കെ. ഇബ്രാഹിം, റാബിയ കബീർ, നബീസ്സ ബപ്പൻകുട്ടി, റസീന നൗഫൽ, തെസ്നി ലത്തീഫ്, ഹഫ്സത്ത് പി. എന്നിവർ സംസാരിച്ചു.

