അരിക്കുളത്ത് ഇന്ദിരാജി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ സംഗമവും
രാമചന്ദ്രൻ നീലാംബരി പാലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി
കൊയിലാണ്ടി: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരിക്കുളത്ത് ഇന്ദിരാജി അനുസ്മരണവും പലസ്തീൻ ഐക്യദാർഢ്യ സംഗമവും നടത്തി. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരിയുടെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി പാലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി.ബ്ളോക്ക് കോൺഗ്രസ് കമ്മററി പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, പി.കുട്ടികൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി മഠത്തിൽ ,ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബ്ളോക്ക് സെക്രട്ടറി കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, ടി.എം. സുകുമാരൻ, ബാലകൃഷ്ണൻ ചെറിയ കോയിക്കൽ, സുമേഷ് സുധർമ്മൻ, സതീദേവി പള്ളിക്കൽ, ടി.എം. കാർത്ത്യായനിയമ്മ, ബാബു പറമ്പടി, സി.എം. പ്രകാശൻ, ടി.എം. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.

