headerlogo
politics

ഇന്ദിരാ ഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സംഗമവും

ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു

 ഇന്ദിരാ ഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സംഗമവും
avatar image

NDR News

01 Nov 2023 09:53 AM

അരിക്കുളം: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിക്കുളത്ത് ഇന്ദിരാഗാന്ധി അനുസ്മരണവും, ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ സംഗമം ഉദ്ഘാടനം ചെയ്തു. 

       ശശി ഊട്ടേരി അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി പാലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി. 

     പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ സി. രാമദാസ്, പി. കുട്ടികൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി മഠത്തിൽ, ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബ്ലോക്ക് സെക്രട്ടറി കെ അഷറഫ്, ലതേഷ് പുതിയേടത്ത്, ടി.എം. സുകുമാരൻ, ബാലകൃഷ്ണൻ ചെറിയ കോയിക്കൽ, സുമേഷ് സുധർമ്മൻ, സതീദേവി പള്ളിക്കൽ, ടി.എം. കാർത്ത്യായനിയമ്മ, ബാബു പറമ്പടി, അനസ് കാരയാട്, സി.എം. പ്രകാശൻ, ടി.എം. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.

NDR News
01 Nov 2023 09:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents