ജനകീയ മുക്കിൽ വനിതാ ലീഗ് ചുവട് സംഗമം നടത്തി
പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് ജനകീയ മുക്കിൽ വനിതാ ലീഗ് കമ്മിറ്റി ചുവട് സംഗമം നടത്തി. പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി.
വനിതാ ലീഗ് പ്രസിഡന്റ് എം.ടി കദീശ അധ്യക്ഷയായി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് അംഗം സറീന ഒളോറ, സൗദ കോടഞ്ചേരി താഴ, സൈന തടത്തിക്കണ്ടി സംസാരിച്ചു.