നോർത്ത് വാകയാട് വനിത ലീഗ് പ്രവർത്തക ക്യാമ്പ് ചുവട് 2023 - നടത്തി
ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് നസീറ ഹബീബ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ : നോർത്ത് വാകയാട് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുവട് - 2023 പ്രവർത്തക കൺവെൻഷനും ക്യാമ്പും നടത്തി. പ്രവർത്തക ക്യാമ്പ് വനിതാ ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് നസീറ ഹബീബ് ഉദ്ഘാടനം ചെയ്തു. എം കെ റസിഫ അധ്യക്ഷത വഹിച്ചു.
ഹരിത രാഷ്ട്രീയത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ ഹരിത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഷെഫീഖ നസ്രീൻ ക്ലാസെടുത്തു. വ്യക്തിത്വ വികാസവും കുടുംബ ജീവിതവും എന്ന വിഷയത്തിൽ ട്രെയിനർ സഫാന ടീച്ചർ ക്ലാസ് എടുത്തു. 27 വർഷക്കാലം പഞ്ചായത്ത് മെമ്പർ ആയി സേവനമനുഷ്ഠിച്ച് സർക്കാരിന്റെ ആദരവ് നേടിയ സി എച്ച് കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ ചേലേരിമമ്മു കുട്ടിയെയും യു എസ് എസ് ജേതാവ് ഐഷ ബെത്തു ലിനെയും ചടങ്ങിൽ ആദരിച്ചു. എം. പോക്കർകുട്ടി മാസ്റ്റർ , സജ്ന ചിറയിൽ, റംല ഒ.കെ എന്നിവർ സംസാരിച്ചു. നോർത്ത് വാകയാട് വനിതാ ലീഗ് സെക്രട്ടറി കെ. കെ. റൂമിഷ സ്വാഗതവും സെലീന സി. കെ. നന്ദിയും പറഞ്ഞു.