വനിതാലീഗ് ഊരള്ളൂർ ശാഖ ചുവട് സംഗമം നടത്തി
മണ്ഡലം ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ സംഗമം ഉദ്ഘാടനം ചെയ്തു
അരിക്കുളം: വനിതാലീഗ് ഊരള്ളൂർ ശാഖ ചുവട് സംഗമം മണ്ഡലം ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സൗദ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ആയിശ മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സൗദ ചിറയിൽ സ്വാഗതവും, റഹ് മത്ത് ചിറയിൽ നന്ദിയും പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി, സി. നാസർ, സി. ബഷീർ, വി.സി. അസീസ്, സീനത്ത് വടക്കയിൽ, മർവ്വ റഫീഖ് അരിക്കുളം, സുഹറ ഏക്കാട്ടൂർ, അൻസിന കുഴിച്ചാൽ എന്നിവർ പ്രസംഗിച്ചു.

