headerlogo
politics

കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി പയ്യോളിയിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

ജില്ലാ കമ്മിറ്റി മെമ്പർ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 കെ എസ് എസ് പി യു ബ്ലോക്ക് കമ്മിറ്റി പയ്യോളിയിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
avatar image

NDR News

09 Nov 2023 09:30 PM

പയ്യോളി: സർവീസ് പെൻഷൻകാരോട് സർക്കാരുകൾ കാണിക്കുന്ന തണുപ്പൻ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മേലടി ബ്ലോക്ക് കമ്മിറ്റിയും പയ്യോളിയിൽ സമരം സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ നിർത്തലാക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, എസ്ഗ്രേഷ്യാ പെൻഷൻകാർക്ക് സർവീസ് മെൻഷൻകാർക്ക് തുല്യമായ പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടന്നത്. 

    ജില്ലാ കമ്മിറ്റി മെമ്പർ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ .ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എ .എം കുഞ്ഞി രാമൻ സ്വാഗതം പറഞ്ഞു. വി.വനജ നന്ദി രേഖപ്പെടുത്തി. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് രാജൻ പടിക്കൽ, എ .കെ ജനാർദ്ദനൻ, എം. എം കരുണാകരൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി,എം. എ വിജയൻ , സുരേഷ് ബാബു ,നളിനി കണ്ടോത്ത്, എം.ടി നാണു മാസ്റ്റർ, ടി .സി നാരായണൻ, കെ .വി രാജൻ എന്നിവർ സംസാരിച്ചു

 

NDR News
09 Nov 2023 09:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents