മേപ്പയൂരിലെ മുസ്ലിം ലീഗിന്റെ പതിനൊന്ന് ശാഖ കമ്മിറ്റികൾ പിരിച്ചുവിടും
ഖായിദേ മില്ലത്ത് ധനശേഖരണത്തിൽ സഹകരിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

മേപ്പയ്യൂർ : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഖായിദേ മില്ലത്ത് സെൻറർ ഫണ്ട് 25 ശതമാനത്തിൽ താഴെ നൽകിയ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ 12 മുസ്ലിം ലീഗ് ശാഖ കമ്മിറ്റികൾ പിരിച്ചുവിട്ട് പകരം സംവിധാനമൊരുക്കാൻ ജില്ലാ കമ്മിറ്റി രേഖമൂലം നിയോജകമണ്ഡലം കമ്മിറ്റിക്ക് നിർദ്ദേശം നൽകി. 12ൽ 11 എണ്ണവും മേപ്പയ്യൂർ പഞ്ചായത്തിലാണ്. ഈ ശാഖ കമ്മിറ്റികളിൽ നിന്ന് മേൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടവരെ അയോഗ്യരാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കിയാൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കും സ്ഥാനം നഷ്ടപ്പെടും. സലഫി ബസ് കത്തിക്കൽ കേസിൽ ഉൾപ്പെടെ നിരവധി നിരപരാധികളായ അന്നത്തെ യൂത്ത് ലീഗ് പ്രവർത്തകരെ രക്ഷിക്കാൻ നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റി മേൽ കമ്മിറ്റിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫണ്ട് പിരിക്കാതിരുന്നത്. കീഴ്പയ്യൂർ നോർത്ത് കമ്മിറ്റി ഒരു തുകയും നൽകിയില്ല.
മേപ്പയ്യൂർ ശാഖ 1.1 2% , ചാവട്ട് ശാഖ 1.3 3% , ചെമ്പക മുക്ക് 2.5 ശതമാനം കൊഴുക്കല്ലൂർ 5%, വിളയാട്ടൂർ 5.68 ശതമാനം, ജനകീയ മുക്ക് 6.0 2% , കീഴരിയൂർ 6.2%, മഞ്ഞക്കുളം 8.8 ശതമാനം, ചങ്ങരം വെള്ളി 9.25 ശതമാനം, നെടുമ്പൊയിൽ 9.95 ശതമാനം, എന്നിങ്ങനെയാണ് മേപ്പയ്യൂർ ശാഖ കമ്മിറ്റികളിൽ നിന്ന് ലഭിച്ച തുകയുടെ ശതമാന കണക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് ശാഖ 16 ശതമാനമാണ് നൽകിയത്. ഒരു പാർട്ടി മെമ്പർഷിപ്പ് 100 രൂപ നിരക്കിലാണ് ഫണ്ട് നൽകേണ്ടത്. ഓരോ ശാഖയിൽ നിന്നും 1500 മുതൽ 75000 വരെ രൂപ ഫണ്ട് ആയി ലഭിച്ചിരുന്നു.
ഫണ്ട് ശേഖരണവുമായി സഹകരിക്കാത്തത് കൊണ്ട് മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നേരത്തെ തന്നെ പിരിച്ചുവിട്ടു പുതിയ കമ്മിറ്റിക്ക് ചുമതല കൊടുത്തിരുന്നു. നവംബർ ഒന്നിന് രേഖാമൂലമുള്ള നിർദ്ദേശം ലഭിച്ചിട്ടും ഉത്തരവ് നടപ്പിൽ വരുത്തിയിട്ടില്ല. ഇത് നടപ്പിലാക്കിയാൽ നടപ്പാക്കുന്ന ആൾ തന്നെ അയോഗ്യനാകുമെന്ന് സവിശേഷ സാഹചര്യവും നിലവിലുള്ളതുകൊണ്ട് മണ്ഡലം കമ്മിറ്റി ആശങ്കയിലാണ്