headerlogo
politics

കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് ബീച്ചിൽ തന്നെ വേദി അനുവദിക്കും

ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്

 കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക്  ബീച്ചിൽ തന്നെ വേദി അനുവദിക്കും
avatar image

NDR News

14 Nov 2023 07:51 PM

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ടീയപ്പോരിന് പരിഹാരമായി. കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ‍ഖളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.

        നവംബര്‍ 23ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന്‍റെ പേരിലായിരുന്നു ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ 16 ദിവസം മുമ്പ് വാക്കാൽ അനുമതി കിട്ടിയ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സമ്മര്‍ദ്ദത്തെ ത്തുടര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

     ആര് തടഞ്ഞാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ജാള്യതയാണെന്ന് സിപിഎമ്മും തിരിച്ചടിച്ചു. രാഷ്ട്രീയപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിച്ചില്‍ തന്നെ വേദി അനുവദിച്ച് വിവാദം .അവസാനിപ്പിച്ചത്.

NDR News
14 Nov 2023 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents