യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; പേരാമ്പ്ര മണ്ഡലത്തിൽ ഐ ഗ്രൂപ്പിന് മിന്നും ജയം
നിയോജകമണ്ഡലം പ്രസിഡന്റായി സായൂജ് അമ്പലക്കണ്ടിയെ തിരഞ്ഞെടുത്തു

പേരാമ്പ്ര: വാശിയേറിയതും ആരോഗ്യപരവുമായ സംഘടനാ തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന് മിന്നും ജയം. ശക്തമായ മത്സരത്തിൽ എ ഗ്രൂപ്പിനെയും ടി. സിദ്ധീഖിന്റെ വിഭാഗത്തെയും കെ.സി. വേണുഗോപലിന്റെ വിഭാഗത്തേയും പരാജയപെടുത്തിക്കൊണ്ടാണ് ഐ ഗ്രൂപ്പ് വിജയിച്ചത്.
ഇതോടെ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം പ്രസിഡന്റായി സായൂജ് അമ്പലക്കണ്ടിയെ തിരഞ്ഞെടുത്തു. പത്തിൽ ഏഴ് പഞ്ചായത്തും പിടിച്ചു കൊണ്ടാണ് ഐ ഗ്രൂപ്പിന്റെ വിജയം.