ജനദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണം; രാഷ്ട്രീയ യുവജനതാദൾ
രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബെവ്ക്കോയിൽ നടത്തുന്ന പിൻവാതിൽ നിയമന നടപടിയിൽ നിന്നും വില വർദ്ധനവിലൂടെ വിവിധ വകുപ്പുകൾ സാധാരണ ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും വർഷങ്ങളായി നിയമനം ലഭിക്കാതെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുമ്പോഴാണ് അനധികൃതമായി നിയമനം നടത്തുവാൻ വേണ്ടി സർക്കാർ തയ്യാറാവുന്നത്. ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് അധ്യക്ഷനായി. ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
എം.പി. ശിവാനന്ദൻ ജെ.എൻ. പ്രേംഭാസിൻ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ. രജീഷ്, ജില്ലാ ജനറൽ സെക്രട്ടറി രാഗേഷ് കരിയാത്തും കാവ്, എസ്.കെ. ഇംതിയാസ്, ഗഫൂർ മണലൊടി, രജിലാൽ മാണിക്കോത്ത്, നിബിൻകാന്ത്, സി. സർജാസ്, ലാൽപ്രസാദ്, എം.എ. സിദ്ദിഖ്, കെ. ജലീഷ്, സി. ജലാൽ, എൻ.പി. മഹേഷ് ബാബു, ജീൻസ് കൂടരഞ്ഞി, എം. അർജുൻ, എന്നിവർ സംസാരിച്ചു.