പൂഴിത്തോട് പടിഞ്ഞാറെതറ ബദൽ റോഡ്; വെൽഫയർ പാർട്ടി സമര യാത്ര നടത്തും
ഡിസംബർ 2 ന് ഉച്ചക്ക് 2.30 ന് പേരാമ്പ്രയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി യാത്ര ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: പൂഴിത്തോട് - പടിഞ്ഞാറെ തറ ചുരമില്ലാ ബദൽ പാത യാഥാത്ഥ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് വെൽഫയർ പാർട്ടി സമര യാത്ര നടത്തും. ജില്ലാ പ്രസിഡന്റ് ടി.കെ. മാധവന്റെ നേത്യത്വത്തിലാണ് സമര യാത്ര സംഘടിപ്പിക്കുന്നത്. ഡിസംബർ 2 ന് ഉച്ചക്ക് 2.30 ന് പേരാമ്പ്രയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി യാത്ര ഉദ്ഘാടനം ചെയ്യും.
ബൈക്കുകളിൽ പ്രവർത്തകർ യാത്രയെ അനുഗ്രമിക്കും. കടിയാങ്ങാട്, പന്തിരിക്കര, പെരുവണ്ണമുഴി, പൂഴിത്തോട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 5 മണിക്ക് ചെമ്പനോട സമാപന സമ്മേളനത്തോടെ അവസാനിക്കും. സമാപാന പരിപാടിയിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖകർ സംബന്ധിക്കും.
ചുരം വഴിയുള്ള യാത്രാ പ്രതിസന്ധി ഒരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് രക്ഷനേടാനുള്ള പോംവഴി ബദൽ പാത നിർമ്മിക്കുക എന്നുള്ളത് മാത്രമാണ്. 9 കിലോമീറ്റർ മാത്രമാണ് പൂഴിത്തേട് നിന്നും വയനാട് അതിർത്തിയിലേക്കുള്ളത്. 1991 ൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് സർവേ നടത്തിയതിത്തിൻ്റെ ഭാഗമായി 58 ഏക്കർ വനഭൂമിക്ക് പകരമായി 104 ഏക്കർ കൃഷി ഭൂമി നാട്ടുകാർ വനം വകുപ്പിന് നൽകി പണി ആരംഭിച്ചെങ്കിലും പിന്നിട് തടസ്സങ്ങൾ കാരണം പണി നിർത്തി വെക്കേണ്ടി വന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയ യത്തിൻ്റെ എതിർപ്പാണ് ഇപ്പോൾ റോഡ് യാഥാർത്ഥ്യമാവുന്നതിൽ തടസ്സമായി നിൽക്കുന്നത്. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് എത്രയും പെട്ടെന്ന് റോഡ് യാഥാത്ഥ്യമാക്കണം.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി. മാധവൻ, സമരസമിതി കൺവീനർ നൂഹ് ചേളന്നൂർ, മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്റഫ്, സെക്രട്ടറി വി.എം. നൗഫൽ, വി.പി. അസീസ് എന്നിവർ പങ്കെടുത്തു.

