പാലക്കാട്ടെ നവകേരള സദസില്‍ മുസ്ലിം ലീഗ് നേതാവും
രാഷ്ട്രീയത്തിന് അതീതമായതിനാലാണ് സദസില്‍ പങ്കെടുക്കുന്നതെന്ന്

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാവും മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയുമായ എന്‍.കെ. സുബൈദ. രാമനാഥ പുരത്തെ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്.
നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ പങ്കാളിയാ കാനുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് പങ്കെടുത്തത്. ഇതില്‍ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴും ലീഗ് അംഗമാണെന്നും പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്നും സുബൈദ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ഭയമില്ലെന്നും സുബൈദ പറഞ്ഞു.