രാജസ്ഥാനിൽ കന്നി എംഎൽഎ ഭജന്‍ ലാല്‍ മുഖ്യമന്ത്രിയാകും
ദിയാ കുമാരിയും പ്രേം ചന്ദ് ബൈർവയും പുതിയ ഉപമുഖ്യമന്ത്രിമാര്‍
ജയ്പൂര്‍: രാജസ്ഥാനിൽ കന്നി എംഎൽഎയെ മുഖ്യമന്ത്രിയാക്കി ബിജെപിയുടെ സർപ്രൈസ്. ഭജൻലാൽ ശർമയെ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചു. സാങ്കനേറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻലാൽ ശർമ. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. ദിയാ കുമാരിയും പ്രേം ചന്ദ് ബൈർവയും രാജസ്ഥാന്റെ പുതിയ ഉപമുഖ്യമന്ത്രിമാരാകും. വാസുദേവ് ദേവ്നാനിയാകും നിയമസഭാ സ്പീക്കർ.
മുൻ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്‌നാഥ്, ദിയാ കുമാരി, അനിത ഭാദേൽ, മഞ്ജു ബാഗ്‌മർ, അർജുൻ റാം മേഘ്‌വാൾ മുതലായവരുടെ പേരുകൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വേളയിൽ സജീവമായി ചർച്ചയിലുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഭജൻലാൽ ശർമയെ പുതിയ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിക്കുകയായിരുന്നു. വസുന്ധരരാജെ സിന്ധ്യയാണ് ഭജൻലാൽ ശർമയുടെ പേര് മുന്നോട്ടുവച്ചത്.

