വാഴയിൽ ഇബ്രാഹിം ഹാജിയെ അനുസ്മരിച്ചു
അഹമ്മദ് കുട്ടി ഉണ്ണികുളം ഉത്ഘാടനം ചെയ്തു

ബാലുശ്ശേരി : കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റുമായിരുന്ന വാഴയിൽ ഇബ്രാഹിം മാസ്റ്ററെ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അനുസ്മരിച്ചു .
അനുസ്മരണ യോഗം എസ് .ടി .യൂ .ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉത്ഘാടനം ചെയ്തു. സാജിദ് കോറോത്ത് അധ്യക്ഷം വഹിച്ചു. വി .കെ സി .ഉമർ മൗലവി, കെ .അമ്മദ് കോയ മാസ്റ്റർ, എം.കെ. അബ്ദുസ്സമദ് ,ഒ. എസ്.അസീസ്, പി കെ .സലാം മാസ്റ്റർ, ഇബ്രാഹിം കുട്ടി മാസ്റ്റർ , നാസർ പനങ്ങാട്, അസീസ് ബാലുശ്ശേരി, വി .എസ് .ഹമീദ് എം.പി.ഹസ്സൻകോയ, ഷമീർ, പി .സി.അസൈനാർ, അബു ഹാജി പാറക്കൽ, സുരേഷ് ബാബു റഹീം എടത്തിൽ, പരീദ് മാസ്റ്റർ, അബ്ദു റഹിമാൻ മാസ്റ്റർ, എം.ബഷീർ, ആർ.കെ. ഇബ്രാഹിം മാസ്റ്റർ ,സബീൽ എടത്തിൽ, മജീദ് കെ.പി , .സി.അബൂബക്കർ, കദീജ ടീച്ചർ ബപ്പൻ കുട്ടി, നസീറ ഹബീബ് ,ബഷീർ നൊരവന പ്രസംഗിച്ചു.