അരിക്കുളത്ത് എം.എസ്.എഫ്. ഹാഷ് ടാഗിന് തുടക്കം
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം: എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ശാഖ ശാക്തീകരണ പരിപാടിയായ ഹാഷ് ടാഗിൻ്റെ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം അരിക്കുളത്ത് തുടക്കം കുറിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡൻ്റ് ബാസിം ബഷീർ അധ്യക്ഷത വഹിച്ചു.
എം.പി. അഹമദ്, ഷുഹൈബ് അരിക്കുളം എന്നിവർ പ്രസംഗിച്ചു. എം.എസ്.എഫ്. പഞ്ചായത്ത് സെക്രട്ടറി ഷഹൽ അരിക്കുളം സ്വാഗതവും മുഹമ്മദ് ഷാമിൽ നന്ദിയും പറഞ്ഞു.