headerlogo
politics

കുടുംബശ്രീയെ രാഷ്ട്രീയ വൽക്കരിക്കാനുള്ള സി.പി. എം. ശ്രമം അപകടകരം: വനിതാലീഗ്

കട്ടപ്പന കേസിൽ ഡി.വൈ.എഫ് ഐക്കാരനായ പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ

 കുടുംബശ്രീയെ രാഷ്ട്രീയ വൽക്കരിക്കാനുള്ള സി.പി. എം. ശ്രമം അപകടകരം:  വനിതാലീഗ്
avatar image

NDR News

28 Dec 2023 09:54 PM

പേരാമ്പ: തൊഴിലുറപ്പ്, കുടുംബ ശ്രീ തുടങ്ങിയവയിൽ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വൽക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല 'ചുവട് ' പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ. സലീന അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങളിൽ സർക്കാർ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസിൽ ഡി.വൈ.എഫ് ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുർബല വകുപ്പുകൾ ചേർത്തത്. 

     അത് കൊണ്ടാണ് കേസിൽ പ്രതിയെ വെറുതെ വിട്ടത്. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൽമ നൻമനക്കണ്ടി, റസ്മിനതങ്കേക്കണ്ടി, പി.അസ്മ, എൻ.കെ അബ്ദുൽ അസീസ്, സി.പി.നസീറ, കെ.പിഫൗസിയ പ്രസംഗിച്ചു.

 

 

NDR News
28 Dec 2023 09:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents