കേരളത്തിലേത് ഗുണ്ടാരാജ് ഭരണമെന്ന് ഡോക്ടർ എം കെ മുനീർ എംഎൽഎ
കൊയിലാണ്ടിയിൽ യുഡിഎഫ് കുറ്റവിചാരണ സദസ്സ് നടത്തി

കൊയിലാണ്ടി: കേരളത്തിൽ നടക്കുന്നത് ഗുണ്ടാ രാജ് ഭരണമാണെന്ന് യുഡിഎഫ് നേതാവ് ഡോക്ടർ എം കെ മുനീർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻറെ അനുവാദത്തോടെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംസ്ഥാനത്ത് അക്രമ പരമ്പര നടത്തുകയാണെന്നും മുനീർ ആരോപിച്ചു. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള കുറ്റ വിചാരണ സദസിന്റെ കൊയിലാണ്ടി മണ്ഡലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ നടത്തിയ നവ കേരള യാത്രയിലൂടെ ലഭിച്ച പതിനായിരക്കണക്കിന് പരാതികളെല്ലാം ഫ്രീസറിലാണെന്നും ഒന്നിനു പോലും പരിഹാര മുണ്ടായിട്ടില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ധീഖ് എംഎൽഎ പറഞ്ഞു.
മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ, ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ , യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ഷിബു മീരാൻ , കെ എം അഭിജിത്ത്, അഹമ്മദ് പുന്നക്കൽ , കെ. ബാല നാരായണൻ മഠത്തിൽ നാണു മാസ്റ്റർ, പി രത്നവല്ലി ടീച്ചർ, വി പി ഭാസ്കരൻ , രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, വി. പി . ഇബ്രാഹിംകുട്ടി, സി ഹനീഫ, മുരളി തോറോത്ത്, കെ. ടി. വിനോദ്, റഷീദ് വെങ്ങളം, കെ പി പ്രകാശൻ , കെ എം സുരേഷ് ബാബു, ഇ കെ ശീതൾ രാജ്, ആർ ഷഹീൻ, തൻ ഹീർ കൊല്ലം എന്നിവർ സംസാരിച്ചു.