headerlogo
politics

ഗവർണർ ഇന്ന് തലസ്ഥാനത്തേയ്ക്ക് തിരിച്ചെത്തും; എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത

സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

 ഗവർണർ ഇന്ന് തലസ്ഥാനത്തേയ്ക്ക് തിരിച്ചെത്തും; എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത
avatar image

NDR news

01 Jan 2024 12:19 PM

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. 

   അതിനിടെ, ഗവർണറോടുള്ള പ്രതിഷേധ സൂചകമായി എസ്എഫ്ഐ പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചിരുന്നു.പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് കോലം കത്തിച്ചത്. സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

 

    എന്നാൽ എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന വിമർശനവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു.

NDR news
01 Jan 2024 12:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.