headerlogo
politics

പേരാമ്പ്ര ബൈപ്പാസിൽ സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ്

താത്കാലിക പരിഹാരമായി ഹോംഗാർഡിനെ നിയമിക്കാനും യോഗത്തിൽ ആവശ്യം

 പേരാമ്പ്ര ബൈപ്പാസിൽ സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ്
avatar image

NDR News

04 Jan 2024 01:25 PM

പേരാമ്പ്ര: പേരാമ്പ്രയിലെ നിത്യ അപകടമേഖലയായ ചെമ്പ്ര ബൈപാസിലെ സഹകരണ ആശുപത്രി റോഡിൽ ഉടനടി സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പതിവ് അപകടമേഖലയായ പ്രദേശത്ത് പേരാമ്പ്ര എ.യു.പി. സ്കൂൾ കുട്ടികളെയും ആശുപത്രിയിലേക്ക് പോകുന്നവരെയും സിൽവർ ആർട്സ് കോളേജിലെ കുട്ടികളെയും വിഷയം ബാധിക്കുന്നുണ്ട്. 

      കഴിഞ്ഞ ദിവസം കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സഹായിച്ചിരുന്ന തൊട്ടടുത്ത കടയിലെ ജീവനക്കാരനെ അലക്ഷ്യമായി വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയും അതുമൂലം അദ്ദേഹം കിടപ്പിലുമാണ്. പ്രസ്തുത മേഖലയിൽ തിരക്കേറിയ സമയങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം പൊതുജനങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ കഴിയാതെ ജീവന് ഭീഷണി നേരിടുകയാണ്. സിഗ്നൽ സ്ഥാപിക്കുന്നത് വരെ എങ്കിലും ഒരു ഹോം ഗാർഡിനെ നിയമിക്കുക വഴി അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. 

     യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ്.വി. ഹരിദേവിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിശാലിനി ഇ.എം., സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ നിധിൻ എം.ടി.കെ., ഫായിസ് കാന്തപുരം, ജില്ലാ ട്രഷറർ ലിജിൻ രാജ് കെ.പി. ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അരുൺ നമ്പിയാട്ടിൽ, സാലിം എൻ.കെ., മിസ്തഹ്, രാഗേഷ് വി.കെ. തുടങ്ങിയവർ സംസാരിച്ചു.

NDR News
04 Jan 2024 01:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents