headerlogo
politics

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്

വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരുടെ രേഖകളും നൽകിയിട്ടില്ല

 യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്
avatar image

NDR News

13 Jan 2024 03:36 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്. തിരഞ്ഞെടുപ്പ് അതോറിറ്റി രേഖകൾ കൈമാറിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോട്ടീസിന് യൂത്ത് കോൺഗ്രസ് മറുപടി നൽകിയില്ല. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരുടെ രേഖകളും യൂത്ത് കോൺഗ്രസ് നൽകിയിട്ടില്ല.

   അക്കൗണ്ട് നമ്പറുകളും ഫോൺ നമ്പറുമാണ് പൊലീസ് ആവശ്യപ്പെട്ടത്. പൊലീസ് നൽകിയ കത്തിന് മറുപടി നൽകാനും തിരഞ്ഞെടുപ്പ് അതോറിറ്റി തയാറായില്ല. രണ്ടു തവണ ഓർമ്മപ്പെടുത്തിയിട്ടും മറുപടിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനെ വിളിച്ചു വരുത്താനാണ് പൊലീസിന്റെ നീക്കം.

    യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നിരുന്നു.കേസിൽ മുഖ്യകണ്ണിയായ കാസർകോട് സ്വദേശി രാകേഷ് അരവിന്ദ്, ജയ്സൺ മുകളേല്‍ എന്നിവർ പിടിയിലായിരുന്നു. ജെയ്സണും രാജേഷും ചേർന്നാണ് ആപ്പ് തയ്യാറാക്കിയത്.

 

 

NDR News
13 Jan 2024 03:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents