സൈകതം'2024 -നൊച്ചാട് പഞ്ചായത്ത് പ്രവാസി സംഗമം നടത്തി
നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗിൻറെ നേതൃത്വത്തിലായിരുന്നു സംഗമം
നൊച്ചാട് : സൈകതം'2024. നൊച്ചാട് പഞ്ചായത്ത് പ്രവാസി സംഗമം നടത്തി. ചാലിക്കര സൈകതം 2024.ക്യാമ്പയിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം 'ചാലിക്കരയിൽ പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് പി കെ കെ. നാസർ അധ്യക്ഷത വഹിച്ചു. ഇക്ബാൽ തുറയൂർ മുഖ്യപ്രഭാഷണം നടത്തി.എസ് കെ അസൈനാർ മാസ്റ്റർ 'ടികെ ഇബ്രാഹിം ചേറമ്പറ്റ മമ്മു ഹമീദ് എം.ടി.ഹാരിസ് മാസ്റ്റർ മുളിയങ്ങൽ 'ഷംസുദ്ദീൻ. അബ്ദുറഹിമാൻ സി. തുടങ്ങിയവർ പ്രസംഗിച്ചു. റഹ്മാൻ ബാഫഖി സ്വാഗതവും. മുസ്തഫ മുളിയങ്ങിൽ നന്ദിയും പറഞ്ഞു.

