headerlogo
politics

കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരും, കൂടിയാലോചനകൾ പുരോഗമിക്കുന്നു; ധനമന്ത്രി

കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ

 കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരും, കൂടിയാലോചനകൾ പുരോഗമിക്കുന്നു; ധനമന്ത്രി
avatar image

NDR News

05 Feb 2024 10:33 AM

തിരുവനന്തപുരം: കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. കെ റെയിലിനായി കേന്ദ്രവുമായുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണനയാണ്. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ അടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു.

   ബജറ്റ് തയ്യാറാക്കിയത് രണ്ടുതരം അനിശ്ചതത്വങ്ങൾക്കിടയിൽ ആണ്. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്.രണ്ടാമത്തേത് കേന്ദ്ര അവഗണനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

NDR News
05 Feb 2024 10:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents