യൂത്ത്കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു
കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: യൂത്ത്കോൺഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് എടയന്നൂർ, കൃപേഷ് ശരത് ലാൽ രക്തസാക്ഷികളുടെ അനുസ്മരണം സംഘടിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഷാജഹാൻ കാരയാട് അധ്യക്ഷത വഹിച്ചു. എസ്. മുരളീധരൻ, എസ്. അഭിമന്യു അമീൻ മേപ്പയൂർ, അശ്വിൻ ശശി, അക്ഷയ് മാവട്ട് എന്നിവർ സംസാരിച്ചു.