മേപ്പയൂരിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു
ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള കേരള സർക്കാറിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചും, ക്ഷേമ പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ശശി ഊട്ടേരി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബിനി മഠത്തിൽ മീത്തൽ, ബീന വരമ്പിച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, കെ. ശ്രീകുമാർ, മണ്ഡലം ഭാരവാഹികളായ അനസ് കാരയാട്, പി.കെ.കെ. ബാബു, ടി.ടി. ശങ്കരൻ നായർ, ടി.എം. പ്രതാപചന്ദ്രൻ, ബാബു പറമ്പടി എന്നിവർ സംസാരിച്ചു.