വിലക്കയറ്റത്തിനെതിരെ കൂത്താളി മാവേലി സ്റ്റോറിന് മുമ്പിൽ ഡികെടിഎഫ് ധർണ
ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ്മണി ഉദ്ഘാടനം ചെയ്തു
കൂത്താളി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ കൂത്താളിയിലെ മാവേലി സ്റ്റോറിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവൻനായർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യൻ കടിയങ്ങാട് മഖ്യ പ്രഭാഷണം നടത്തി.
ഡികെടിഎഫ് ജില്ല പ്രസിഡന്റ് പി.കെ. മനോജ് കുമാർ, സംസഥാന സെക്രട്ടറി പി.സി. രാധാകൃഷ്ണൻ, തണ്ടോറ ഉമ്മർ, മോഹൻദാസ് ഓണിയിൽ, ഷിജു പല്ലോട്ട്, ഇ.ടി. സത്യൻ, രാജൻ.കെ.പുതിയേടത്ത്, സി.കെ. ബാലൻ, ബാബു പള്ളിക്കൂടം, പി.വി. പത്മാവതി, വി.കെ. രാഗിത, സി. പ്രേമൻ, ബിനോയ് ശ്രീവിലാസ്, സി.എം. നാരായണൻ എന്നിവർ സംസാരിച്ചു. ഡികെടിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.വി. ലക്ഷ്മി അമ്മ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ആർപ്പാകുന്നത് നന്ദി പ്രകാശിപ്പിച്ചു.

